തിരുവനന്തപുരം: കോടതിയലക്ഷ്യ ഹര്‍ജിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ അന്വേഷണം തുടങ്ങാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് ഫിലിപ് തോമസ് ഉത്തരവിട്ടു.
മജിസ്‌ട്രേട്ടിനെതിരെ പിണറായി നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് കോടതി പറഞ്ഞു. അന്വേഷണം നേരിടാന്‍ ഏപ്രില്‍ 22ന് പിണറായി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് മജിസ്‌ട്രേട്ട് നിര്‍ദ്ദേശിച്ചു.
കിളിരൂര്‍ പീഡനക്കേസിലെ ഫയല്‍ പൂഴ്‌ത്തല്‍ ആരോപണത്തില്‍ ആരോഗ്യമന്ത്രി പികെ ശ്രീമതി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട മജിസ്‌ട്രേട്ടിനെതിരെ പിണറായി നടത്തിയ പരാമര്‍ശങ്ങള്‍ മാന്യമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
അന്വേഷണത്തിന് ഉത്തരവിട്ട മജിസ്‌ട്രേട്ടിന് സാമാന്യ ബോധമില്ല. ആര്‍ക്കും റാഞ്ചാന്‍ പറ്റുന്ന സംവിധാനമായി കോടതികള്‍ മാറരുത്- എന്നിങ്ങനെയാണ് അന്ന് പിണറായി കോടതിയ്‌ക്കും മജിസ്‌ട്രേട്ടിനും എതിരെ പരാമര്‍ശം നടത്തിയത്.
പിണറായി കോടതിയലക്ഷ്യം നടത്തിയെന്നാരോപിച്ച് നെയ്യാറ്റിന്‍കര പി നാഗരാജാണ് ഹര്‍ജി നല്‍കിയത്. 2008 ഡിസംബര്‍ 10നാണ് ആരോഗ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണത്തിന് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടത്. ഡിസംബര്‍ 13ന് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നടന്ന ഒരു പരിപാടിയ്‌ക്കിടെയാണ് പിണറായി വിവാദ പരാമര്‍ശങ്ങല്‍ നടത്തിയത്.
[
No comments:
Post a Comment